Wednesday, December 27, 2006

ഒരു സന്തോഷ വാര്‍ത്ത

ബൂലോകരോടൊപ്പം എന്നെ “വല്യമ്മായിയേ” എന്നു നീട്ടി വിളിക്കാന്‍ അവരെത്തി.എന്റെ ഏകസഹോദരന്‍ ഫാഹദിനും ഭാര്യ ഷാബിതയ്ക്കും ഇന്ന് ഉച്ച തിരിഞ്ഞ് ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ പിറന്ന സന്തോഷം എല്ലാ ബൂലോകരുമായി പങ്ക് വെക്കുന്നു.
അവരെ നല്ല മനുഷ്യരാക്കി വളര്‍ത്തണമേയെന്ന് സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നു.

39 comments:

വല്യമ്മായി said...

ഒരു സന്തോഷ വാര്‍ത്ത
ബൂലോകരോടൊപ്പം എന്നെ “വല്യമ്മായിയേ” എന്നു നീട്ടി വിളിക്കാന്‍ അവരെത്തി

Abdu said...

നല്ല വാര്‍ത്ത,

ആശംസകള്‍.

mydailypassiveincome said...

വല്യമ്മായീ, ഇതൊരു സന്തോഷവാര്‍ത്ത തന്നെ. ഒരു പാക്കറ്റ് മിഠായി അയക്കൂ പാര്‍സല്‍ ആയി ;)

എന്റെ അനിയന്മാര്‍ ഇരട്ടകളാണ്.

ആശംസകള്‍.

Anonymous said...

ഹായ് ഇരട്ടകുട്ടികള്‍...
കാണാനൊരുപോലെയാണോ വല്യമ്മായീ?
വല്യമ്മായിക്കും കുടുംബത്തിനും ആശംസകള്‍.

വിഷ്ണു പ്രസാദ് said...

ഇരട്ട കുട്ടികളുടെ അച്ഛനമ്മമാര്‍ക്കും വല്യമ്മായിക്കും വല്യമ്മാവനും അഭിനന്ദനങ്ങള്‍ .

Anonymous said...

ആശംസകള്‍

sreeni sreedharan said...
This comment has been removed by a blog administrator.
sreeni sreedharan said...

നല്ല വാര്‍ത്തയാണല്ലോ വല്യമ്മായീ..
ആശംസകള്‍
ഈശ്വരാനുഗ്രഹം വേണ്ടുവോളം ലഭിക്കട്ടെ, കുഞ്ഞുങ്ങള്‍ക്ക്..

Anonymous said...

ആശംസകള്‍.
അപ്പോ.. ഇപ്പഴാ ശരിക്കും വല്ല്യമ്മായി ആയത്‌ അല്ലേ..അതിന്റെ ത്രില്ലിലാണോ.. എപ്പഴാ പാര്‍ട്ടി.

കൃഷ്‌ | krish

കുറുമാന്‍ said...

വല്യമ്മായിയേ, തറവാടിയേ, വല്യമ്മായിയുടെ അനുജനേ, നാത്തൂനേ, എല്ലാവര്‍ക്കും ആശംസകള്‍.


മിഠായി കിട്ടീല്ലാട്ടോ, പെരുന്നാളിന്നു, ബിരിയാണിയായാലും മതി :)

മാവേലികേരളം(Maveli Keralam) said...

ആശംസകള്‍ കുട്ടികള്‍ ആയുരാരോഗ്യത്തോടെ വളരട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു

ദേവന്‍ said...

അഹാ, വല്യമ്മായിയെ ഈ നിക്ക് എടുപ്പിച്ച ടീം എത്തിയോ. ഫാഹദിനെ എന്റെ അഭിനന്ദനങള്‍ അറിയിക്കൂ.

myexperimentsandme said...

നല്ല വാര്‍ത്ത. ഇരട്ടക്കുട്ടികളുടെ അച്ഛനമ്മമാര്‍ക്കും ഇരട്ടക്കുട്ടികളുടെ വല്ല്യമ്മായ്‌ക്കും ഇരട്ടക്കുട്ടികള്‍ക്കും ആശംസകള്‍.

(അച്ഛന്റെ പെങ്ങളെ അമ്മായി എന്നാണോ വിളിക്കുന്നത്?)

അനംഗാരി said...

വല്യമ്മായിയുടെ സന്തോഷത്തില്‍ പങ്ക് ചേരുന്നു.

Anonymous said...

ആശംസകള്‍

സുല്‍ |Sul said...

മബ്‌റൂക്, മബ്‌റൂക്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആശംസകള്‍.

Mubarak Merchant said...

വല്യമ്മായിക്കും കുഞ്ഞുവാവകള്‍ക്കും ആശംസകള്‍ നേരുന്നു..

Unknown said...

വല്യമ്മായിയേ...
വല്യമ്മായിയുടെ സന്തോഷത്തില്‍ പങ്കുചേരുന്നു.
കുഞ്ഞു മക്കള്‍ക്കും അവരുടെ അമ്മയ്ക്കും അച്ഛനും അഭിനന്ദനങ്ങള്‍.
എല്ലാ നന്മകളും ഐശ്വരങ്ങളും സര്‍വ്വശക്തന്‍ നല്‍കട്ടേന്ന് പ്രാര്‍ത്ഥിക്കുന്നു.

സുഗതരാജ് പലേരി said...

ആശംസകള്‍. സന്തോഷത്തില്‍ പങ്ക് ചേരുന്നു.

Anonymous said...

ആശംസകള്‍!!

Anonymous said...

വല്യമ്മായി,

സന്തോഷത്തില്‍ പങ്കു ചേരുന്നു..
ആശംസകള്‍! പ്രാര്‍ത്ഥനകള്‍!!

മുസ്തഫ|musthapha said...

വല്യമ്മായിയായ വല്യമ്മായിക്ക് ആശംസകള്‍


ഫഹദിനോടും ആശംസകള്‍ അറിയിക്കുക


ഇന്ന് ‘ഉമ്മ’ കൊണ്ടു വരുന്ന ബീഫ് കഴിക്കാന്‍ അരയും തലയും മുറുക്കിയിരിക്കുന്ന തറവാടിക്കും ‘വല്യമ്മാമ‘ ആയതിന്‍റെ ആശംസകള്‍.

എല്ലാ നന്മകളും ഐശ്വര്യങ്ങളും സര്‍വ്വശക്തന്‍ നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Radheyan said...

ഇരട്ടക്കുട്ടികളുടെ അമ്മായി ആശംസകള്‍.(ഞങ്ങളുടെ നാട്ടില്‍ അച്ഛന്‍ പെങ്ങള്‍ അപ്പച്ചിയാണ്)

സു | Su said...

വല്യമ്മായിയുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. :)

വല്യമ്മായി said...

എന്റേയും കുടുംബത്തിന്റേയും സന്തോഷത്തില്‍ പങ്ക് ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി

Siju | സിജു said...

ഒരു ഇരട്ട ആശംസകള്‍

Anonymous said...

congrats :-)

Anonymous said...

വൈകിയാനെങ്കിലും വല്യമ്മായിക്കും കുടുംബത്തിനും ആശംസകള്‍.
സ്പിന്നി

മയൂര said...

വല്യമ്മായിയുടെ സന്തോഷത്തില്‍ പങ്ക് ചേരുന്നു.അഭിനന്ദനങ്ങള്‍ .

Santhosh said...

ആശംസകള്‍!

reshma said...

ഇന്ന് വൈകി അറിയുന്ന സന്തോഷ വാര്‍ത്തകളുടെ ദിവസാണാല്ലോ?
ആശംസകള്‍ പ്രാര്‍ത്ഥനകള്‍:)

myexperimentsandme said...

സ്വല്പം വെയിറ്റ് ചെയ്യുക എന്ന് ടിപ്പ് പാലിച്ചിരുന്നെങ്കില്‍ ഒരു പത്ത് മാസം കഴിഞ്ഞ് രണ്ടാം പിറന്നാള്‍ ആശംസിക്കാമായിരുന്നല്ലോ :)

വല്ല്യമ്മായ്‌യേ, ആശംസകള്‍ (തഗലോഗ് കാരണം നേരത്തെ ആശംസിച്ചായിരുന്നോ എന്ന് പിടികിട്ടുന്നില്ല).

കണ്ണൂസ്‌ said...

വൈകിയാണെങ്കിലും എന്റെ വകയും ആശംസകള്‍. ചുള്ളന്‍മാര്‌ടെ പടം ഇടാറായോ വല്ല്യമ്മായി?

മുല്ലപ്പൂ said...

ഇരട്ട ചുന്ദരന്മാരെ കാണാന്‍ കൊതി.
ഫോട്ടോ ഇടൂ.

ആശംസകള്‍

ഈശ്വരന്‍ അനുഗ്രഹിക്കട്ടെ രണ്ടാളേയും.

അനിലൻ said...

എവിടെയാണ്? ഒരു വിവരവുമില്ലല്ലോ?

ഇരട്ടക്കുട്ടികളെക്കുറിച്ച് എവിടെക്കേട്ടാലും ഭയങ്കര സന്തോഷമാണ്... ഇരട്ടക്കുട്ടികളുടെ അച്ഛനാകും മുന്‍പും അങ്ങനെത്തന്നെയായിരുന്നു.

വല്യമ്മായി said...

രണ്ടാം വട്ട ആശമ്സകളുമായി എത്തിയവര്ക്കും നന്ദി.ഫോട്ടോ ഈ http://valyammaayi.blogspot.com/2007/01/blog-post.html പോസ്റ്റിലുണ്ട്. അടുത്തയാഴ്ച അവര്‍ ദുബായിലെത്തുന്നതും കാത്തിരിപ്പാണ്‌ തറവാട്ടില്‍ എല്ലാവരും.

ഇവിടെയൊക്കെ തന്നെയുണ്ട് അനില്‍.അന്വേഷിച്ചതില്‍ സന്തോഷം.ഇരട്ടക്കുട്ടികളാണല്ലെ നിങ്ങള്‍ക്കും .

പട്ടേരി l Patteri said...

വല്ല്യമ്മായി ആകുന്നതിനു മുമ്പേ ബൂലോകരെക്കൊണ്ടു മുഴുവന്‍ വല്യമ്മായി എന്ന് വിളിപ്പിച്ച വല്യമ്മായിയേ,,,, ഞിങ്ങളൊരു ബല്യമ്മായി തന്നെട്ടാ....
അപ്പോള്‍ (ഇരട്ട)പാര്‍ട്ടികള്‍ എപ്പോഴാ?...

ഗുപ്തന്‍ said...

വെല്ല്യമായീന്ന് പേര് കണ്ടിട്ട് ഇങ്ങടെ പ്രൊഫൈല് കണ്ട് ഞെട്ടീട്ടോ..

ഏതായാലും ശരിക്കും വല്ല്യമ്മായി ആയില്ലേ. അഭിനന്ദനങ്ങള്‍. ആ പ്രാര്‍ത്ഥന മനസ്സില്‍ തട്ടി. പങ്കുചേരുന്നു. വൈകിയെങ്കിലും.