Saturday, May 05, 2007

മുത്തുട്ടനും പൊന്നുട്ടനും-പുതിയ പടങ്ങള്‍


മുത്തുട്ടന്‍(ആമിര്‍)

പൊന്നുട്ടന്‍(ആസിം)



മുത്തുട്ടനും തറവാടി മാമയും

26 comments:

വല്യമ്മായി said...

ഈ പുഞ്ചിരി ജീവിതത്തിലെന്നും കാത്തു സൂക്ഷിക്കാനാകണേ എന്ന പ്രാര്‍ത്ഥനയോടെ മുത്തുട്ടന്റേയും പൊന്നുട്ടന്റേയും പുതിയ പടങ്ങള്‍ ബൂലോഗര്‍ക്കായ്

Rasheed Chalil said...

ഈ പുഞ്ചീരി ഒത്തിരികാലം നിലനില്‍ക്കട്ടേ...

മുസ്തഫ|musthapha said...

നല്ല ചക്കര വാവകള്‍ :)


മുത്തുട്ടനും പൊന്നുട്ടനും സര്‍വ്വശക്തന്‍ എന്നും നന്മകള്‍ ചൊരിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

sandoz said...

ഹായ്‌...മുത്തൂട്ടാ..പൊന്നൂട്ടാ..................വെറും മുട്ടാ....

Sathyardhi said...

ആഹാ, ഇവരിങ്ങു ദുബായിലെത്തിയോ?>

വല്യമ്മായി said...

എത്തിയിട്ട് ഒരു മാസം കഴിഞ്ഞു,1.5 വോള്‍ട്ടിന്റെ ബള്‍ബ് 220 വോള്‍ട്ടില്‍ കത്തിക്കാനും ,പാലു വാങ്ങാനും തുടങ്ങി എല്ലാ തല്ലു കൊള്ളിത്തരത്തിനും എന്റെ പിന്നാലെ നടന്ന അനിയനിപ്പോ താരാട്ടു പാടിയും താലോലമാട്ടിയും ഉറക്കമില്ലാത്ത രാത്രികള്‍ :)

ഗുപ്തന്‍ said...

സാന്‍ഡോ പതിവുപോലെ കുത്തിട്ടെഴുതിയാലും കുത്തു കൊള്ളേണ്ടിടത്തു കൊള്ളും... മുത്തൂട്ടനും പൊന്നൂട്ടനും പിന്നെ മുട്ടനും എന്നൊരു അടിക്കുറിപ്പിന് സ്കോപ്പുണ്ടേ...

(അപ്പോള്‍ ഇതാണ് തറവാടി ... സലാം മാഷേ.. :P)

വെല്ല്യമ്മായീടെ പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നു.. നാളത്തെ ലോകം അവരിലൂടെ നന്മനിറഞ്ഞതാകട്ടെ....

മഴത്തുള്ളി said...

മുത്തൂട്ടന്റെയും പൊന്നൂട്ടന്റെയും മുഖത്ത് ഈ പാല്പുഞ്ചിരി മായാതെ നില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

വല്യമ്മായി said...

മുത്തുട്ടനേയും പൊന്നുട്ടനേയും കാണാന്‍ വന്ന ഇത്തിരി,അഗ്രജന്‍,സാന്‍ഡോസ്,ദേവേട്ടന്‍,മനു,മഴത്തുള്ളി നന്ദി.

ഏറനാടന്‍ said...

പുഞ്ചിരിക്കട്ടകള്‍ക്ക്‌ ലോകചിരിദിനാശംസകള്‍ (വല്യമ്മായിക്കും തറവാടിജിക്കും കൂടെ...)

വിഷ്ണു പ്രസാദ് said...

ഇപ്പോ കുട്ടികളെ കളിപ്പിച്ചിരിപ്പാണല്ലേ...:)

ഞാന്‍ ഇരിങ്ങല്‍ said...

ഈ ചിരിയും കളിയും ജീവിത ത്തിന്‍ റെ അര്‍ത്ഥമായി മാറട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
സ്നേഹത്തോടെ
ഇരിങ്ങല്‍

വേണു venu said...

ഈ ചുന്ദരന്മാരു് ചട്ടമ്പി കള്ളന്മാര്‍ക്കു് ഒരു കൊച്ചടി വേണോ.ചിരിക്കട്ടെ ചുന്ദരക്കുടുക്കകള്‍‍.:)

Unknown said...

വല്ല്യമ്മായീ,
മുത്തൂട്ടനേയും പൊന്നൂട്ടനേയും കണ്ടു
ആ കുഞ്ഞോമനകള്‍ക്കെന്നും സര്‍വ്വശക്തന്റെ അനുഗ്രഹവര്‍ഷം ഉണ്ടാകട്ടെ,നാളത്തെ നല്ല മനുഷ്യരാകട്ടെ......
ഓ.ടോ.ഇതില്‍ നിന്നും പഴയ പോസ്റ്റിലേക്ക് ടൂറു പോയപ്പോഴാണറിയുന്നത് വല്ല്യമ്മായി കരണ്ടു തിന്നുന്ന ഇഞ്ചിനീരാണെന്ന്:)
ഞാനും കുറച്ചു കാലം വയറും വലിച്ചോണ്ടു നടന്നിരുന്നതാ നാട്ടിലും ഇവിടെയും.

സുല്‍ |Sul said...

ചിരിച്ചട വാവേ. :)
-സുല്‍

myexperimentsandme said...

നല്ല കവായിക്കുട്ടികള്‍ (കവായി - ജാപ്പനീസ് - ക്യൂട്ട്-ആംഗലേയ- (മലയാളത്തില്‍ ഇതിന് വാക്കില്ല).

മുത്തൂട്ടനെ കൈയ്യില്‍ കിട്ടിയപ്പോള്‍ തറവാടിയും കുഞ്ഞായപോലെ :)

സാജന്‍| SAJAN said...

ദൈവം ഈ കുഞോമനകള്‍ക്ക് എല്ലാ അനുഗ്രഹങ്ങളും നല്‍കട്ടേ!

അയ്യൊ ഈ വേര്‍ഡ് വെരി വല്യ കടുപ്പമാണെ
silkxsed

ബീരാന്‍ കുട്ടി said...

മുത്തുട്ടനെയും പൊന്നുട്ടനെയും സര്‍വ്വെശ്വരന്‍ കാത്ത്‌സംരക്ഷിക്കട്ടെ.
മുത്തുട്ടനും പൊന്നുട്ടനും കണ്ണ്‍ തട്ടതിരിക്കാന്‍ നാച്ച്വറലായി ചിരിച്ച തറവാടിക്ക്‌, വെല്ല്യമ്മായി എന്ത്‌ കൊടുത്തു ചിരിക്കാന്‍.

Kaithamullu said...

പുഞ്ചിരിക്കുട്ടന്മാര്‍ക്ക് ഒരു ഒരു പൊന്ന് മുത്തുമ്മ
കൈതമ്മാന്റേം കൈതമ്മായീടേം!
veri:sushbk

അപ്പു ആദ്യാക്ഷരി said...

വല്യമ്മായീ...തറവാടിക്കാ...
:-)
ഈ കുഞ്ഞുങ്ങള്‍ എല്ലാ ഐശ്വര്യങ്ങളോടെയും, അതിലുപരി ഈശ്വരാനുഗ്രഹത്തിലും വളര്‍ന്നുവരട്ടെ എന്നാശംസിക്കുന്നു. ഇരട്ടക്കുട്ടികളാണല്ലേ?

തറവാടിക്കാ... ക്യാമറകോള്ളാം, കേട്ടോ.

Kiranz..!! said...

wow...എന്റമ്മച്ചി..തകര്‍പ്പന്‍ സന്തോഷം..!തറവാടിമാമ എടുത്ത് പിടിച്ചേക്കുന്ന അവന്റെ മുഖം കണ്ടോ,കണ്ട്രോള്‍സ് തരൂ,കര്‍ത്താവേ..!

വല്യമ്മായി said...

മുത്തുട്ടനേയും പൊന്നുട്ടനേയും കാണാന്‍ വന്ന ഏറനാടന്‍,വിഷ്ണു മാഷ്(കുശുമ്പാണല്ലേ :)),ഇരിങ്ങല്‍,വേണൂ ചേട്ടന്‍(അയ്യോ വേണ്ട,ചിരി പോലെ തന്നെ കരയാനും മോശമില്ല രണ്ടാളും),പൊതുവാള്‍(ഇപ്പോഴെന്താ ജോലി),സുല്‍,വക്കാരി (തറവാടി എപ്പോഴും കുട്ടി തന്നെ,വിരുന്നുകാര്‍ക്കൊക്കെ എന്തു വാങ്ങി വെച്ചാലും മൂപ്പരത് ആദ്യം കാലിയാക്കും,ചെറുപ്പത്തില്‍ അതിനൊന്നും സ്വാതന്ത്രം കിട്ടിയില്ല,അതൊക്കെ ഇപ്പോള്‍ മുതലാക്കുകയാണത്രേ :)),സാജന്‍,ബീരാന്‍ കുട്ടി (ഒരു കോലുമുട്ടായി),കൈതമുള്ള്,അപ്പു, കിരണ്‍സ് നന്ദി സന്തോഷം.

പ്രിയംവദ-priyamvada said...

ഈ വാവസ്‌ ഒരു പോലെ ...ല്ലെ?
ഇവരെ എങ്ങിനയാ തിരിച്ചറിയുക?

OT..ഞാന്‍ കഴിച്ച ഇരട്ട പഴം എല്ലാം വെറുതെ ആയി പോയി..

qw_er_ty

Shaf said...

നാളത്തെ ലോകം അവരിലൂടെ നന്മനിറഞ്ഞതാകട്ടെ....

memories said...

നല്ല ചക്കരകുട്ടന്‍മാരാണല്ലൊ.......

തറവാടിക്കും, വല്ല്യമ്മായിക്കും ഇപ്പോള്‍ ഇരുപത്തിനാല്‌ മണിക്കൂര്‍ തികയുന്നുണ്ടാവില്ല അല്ലെ????

ഏറനാടന്‍ said...

മുത്തൂട്ടാ പൊന്നൂട്ടാ മുത്തുപൊന്നുമ്മ.
പടച്ചതമ്പുരാ‍ന്‍ എന്നും നന്മകള്‍ നേരട്ടെ, ആമീന്‍...