Saturday, June 28, 2008

കൊച്ചുപൂച്ച-ആംഗ്യഗാനം

കൊച്ചുപൂച്ചേ കണ്ടിടുമ്പോള്‍ എന്ത് കൗതുകം!
നീണ്ട വാലും കുറിയ ചെവിയും കൂര്‍ത്ത
നഖങ്ങളുംപിന്നെ രണ്ട് ഉരുണ്ട കണ്ണും കൊമ്പന്‍
മീശയുംഎലിയെ കണ്ടാല്‍
പാത്ത് പതുങ്ങി
പമ്മി നടന്ന് ചാടി വീണ്
കടിച്ച് മുറിച്ച് തിന്നിടും!


സമര്‍‌പ്പണം:ഇരുപത്തിയഞ്ചോളം വര്‍ഷങ്ങളായി കരൂപ്പാടത്തെ കുഞ്ഞുങ്ങളെ ഇത് പഠിപ്പിക്കുന്ന അംഗന്‍‌വാടിയിലെ സുജാതടീച്ചര്‍ക്ക്.

5 comments:

വല്യമ്മായി said...

കൊച്ചുപൂച്ച-ആംഗ്യഗാനം

കുഞ്ഞന്‍ said...

നല്ല കുഞ്ഞു പാട്ട്..

ഇതിന്റെ ഈണം കൂടി ഒന്നു ചൊല്ലാമൊ..?

ഞാന്‍ ഇരിങ്ങല്‍ said...

ആഗ്യഗാനം എന്നാണൊ വല്യമ്മായീ?
ആഗ്യപ്പാട്ട് എന്നല്ലേ പറയുക?

ഇരുപത് വര്‍ഷമായി ഇതേ പാട്ടാണൊ ടീച്ചര്‍ പഠിപ്പിക്കുന്നത്? എന്തായാലും പാട്ട് ഇഷ്ടമായിട്ടോ...

ഈ പാട്ട് ഒന്ന് ആഗ്യരൂപത്തില്‍ കണ്ടാല്‍ കൊള്ളാമായിരുന്നു. !!

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ബഷീർ said...

പഴയ പാട്ടായത്‌ കൊണ്ട്‌ ഇതി ല്‍ എലിയെ പിടിക്കുന്ന പൂച്ചയാണുള്ളത്‌..

ഇപ്പോള്‍ എലിയെ പേടിക്കുന്ന പൂച്ചയാണേയ്‌..

വല്യമ്മായി said...

കുഞ്ഞന്‍,ഞാനെന്തായാലും ആ സാഹസത്തിനില്ല,നോക്കട്ടെ വഴിയുണ്ടാക്കമോന്ന് :)

ഇരിങ്ങല്‍,ഗാനവും പാട്ടും പരസ്പരം പര്യായങ്ങളാണല്ലോ ശബ്‌ദ താരാവലിയില്‍,പിന്നെ ആംഗ്യം എന്നല്ലേ ശരി.എന്റെ മുഖ്യബ്ലോഗിലൊന്നും വരാറേ ഇല്ലല്ലോ ഇപ്പോള്‍ ,അംഗനവാടിയിലെ പുതിയ പാട്ടുകളൊന്നും എനിക്കറിയില്ല,എന്തായാലും ട്വിങ്കിള്‍ ട്വിങ്കിളും ബാ ബാ ബ്ലാക്ക് ഷീപ്പുമല്ല എന്നറിയാം :)

ബഷീര്‍,:) എലികള്‍ കൊടിപിടിക്കുമോ പാട്ടിനെതിരെ?

സന്ദര്‍ശനത്തിനും കമന്റിനും നന്ദി.